Advertisement

തറയില്‍ ഫിനാന്‍സ് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

June 19, 2021
Google News 0 minutes Read

തറയില്‍ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. പ്രതികളുടെ ആസ്തി വിവരങ്ങള്‍ തേടി പൊലീസ് രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.

തട്ടിപ്പില്‍ പ്രതിയായ ഉടമ സജി സാമിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സജിയുടെയും ഭാര്യയുടെയും പേരിലുള്ള വിവിധ ബാങ്കുകളിലെ പാസ് ബുക്കുകളും പണമിടപാട് രേഖകളും കണ്ടെടുത്തിട്ടുണ്ട്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചതോടെ തകര്‍ച്ച തുടങ്ങിയെന്നാണ് സജിയുടെ മൊഴി. സ്വര്‍ണ പണയത്തിന്റെ പലിശയായിരുന്നു നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. പലയിടങ്ങളിലെ 52 സെന്റ് സ്ഥലം വിറ്റ് ചിലര്‍ക്ക് പണം നല്‍കിയെന്നും ചോദ്യം ചെയ്യലില്‍ സജി പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here