‘അന്ന് സുധാകരന്‍ ലക്ഷ്യംവച്ചത് പിണറായിയെ വെടിവച്ച് കൊല്ലാന്‍; വാടക കൊലയാളികളെ ഏര്‍പ്പെടുത്തി’: ഇ. പി ജയരാജന്‍

തനിക്ക് നേരെയുള്ള വധശ്രമത്തില്‍ കെ. സുധാകരന്‍ ലക്ഷ്യംവച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ഇ. പി ജയരാജന്‍. സുധാകരന്‍ ലക്ഷ്യംവച്ചത് പിണറായി വിജയനെ വെടിവച്ചു കൊല്ലാനാണെന്ന് ഇ. പി ജയരാജന്‍ പറഞ്ഞു. അതിന് വേണ്ടി വാടക കൊലയാളികളെ കണ്ടെത്തി. ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്നും ഇ. പി ജയരാജന്‍ ആരോപിച്ചു.
ആയുധം നല്‍കിയാണ് കൊലപാതകം പ്ലാന്‍ ചെയ്തത്. ട്രെയിനില്‍ പോകുമ്പോള്‍ പിണറായി വിജയനെ കൊല്ലാനാണ് തീരുമാനിച്ചത്. അങ്ങോട്ടു പോകുമ്പോള്‍ താനും പിണറായിയും ഒരുമിച്ചായിരുന്നു. തിരിച്ചു വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു. പിണറായി ഇല്ലെങ്കില്‍ തന്നെ കൊല്ലാനായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇ. പി ജയരാജന്‍ പറഞ്ഞു.
തന്നെ കൊല്ലാന്‍ ശ്രമിച്ച ആളെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ സംരക്ഷിക്കുകയാണെന്ന് ഇ. പി ജയരാജന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പതിനേഴ് വര്‍ഷം അയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതിന് ശേഷം പുറത്തിറങ്ങിയ അയാളുടെ ചിലവുകളെല്ലാം വഹിക്കുന്നത് കെ. സുധാകരനാണ്. തനിക്കെതിരായ വധശ്രമക്കേസില്‍ രണ്ട് പേരുടെ വിചാരണ കോടതി മാറ്റിവച്ചു. അപ്പീല്‍ കേസിന്റെ ഭാഗമായിട്ടാണ് വിചാരണ മാറ്റിയത്. ബാക്കിയുള്ള പ്രതികളെ വിചാരണ നടത്തിയാണ് ശിക്ഷിച്ചതെന്നും ഇ. പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: K sudhakaran, e p jayarajan, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here