ബ്രണ്ണന്‍ കോളജില്‍ അര്‍ധ നഗ്നനായി നടത്തിയെന്ന ആരോപണം തെറ്റ്; മുഖ്യമന്ത്രി ദുഃസ്വപ്‌നം കണ്ടത്’; കെ. സുധാകരന്‍

ബ്രണ്ണന്‍ കോളജില്‍ തന്നെ അര്‍ധ നഗ്നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മുഖ്യമന്ത്രി ഏതോ ദുഃസ്വപ്‌നം കണ്ടതാണ്. അവ്യക്തമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
ബ്രണ്ണന്‍ കോളജില്‍ തനിക്കൊപ്പമുണ്ടായിരുന്ന നിരവധി പേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. തന്നെ പഠിപ്പിച്ച അധ്യാപകരുമുണ്ട്. അവരോടൊക്കെ അന്വേഷിച്ചാല്‍ പിണറായി വിജയന്‍ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാം. അതെല്ലാം ശരിയാണെന്ന് തെളിഞ്ഞാല്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.
മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ സുധാകരന്‍ നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാന്‍ കഴിയില്ലെന്നു പറഞ്ഞ സുധാകരന്‍ അഭിമുഖത്തില്‍ വന്നതെല്ലാം താന്‍ പറഞ്ഞ കാര്യമല്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. കുട്ടികളെ തട്ടികൊണ്ടുപോകാന്‍ താന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്നും ഇത് സംബന്ധിച്ച് എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്നും കെ. സുധാകരന്‍ ചോദിച്ചു.
Story Highlights: K sudhakaran, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here