Advertisement

ഒമാനിൽ നാളെ മുതല്‍ തുടരാനിരുന്ന ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ മാറ്റിവെച്ചു

June 19, 2021
Google News 1 minute Read

ഒമാനില്‍ നാളെ മുതല്‍ തുടരാനിരുന്ന ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 13 മുതൽ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ നടന്നുവരികയായിരുന്ന കൊവിഡ് പ്രതിരോധ ഡ്രൈവ് ത്രൂ വാക്സിനേഷൻ രണ്ടാമത്തെ ആഴ്ചയും തുടരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്.

ഒമാൻ സുപ്രിം കമ്മറ്റി നാളെ രാത്രി 8 മണി മുതൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സഞ്ചാര നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ മാറ്റി വെച്ചിരിക്കുന്നതെന്ന് അറിയിപ്പിൽ പറയുന്നു.

Story Highlights: Oman , Drive Through Covid Vaccination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here