കൊവിഡ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാവിലക്ക്

ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക്. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ യാത്ര വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി അറിയിച്ചു. ഒമാനില്‍ വര്‍ധിച്ചു വരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സുപ്രിം കമ്മറ്റിയുടെ ഈ തീരുമാനം.
ജൂണ്‍ 20 ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയായിരിക്കും യാത്രാ വിലക്ക്. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ നിര്‍ദേശം.
Story Highlights: Oman – Night Movement
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here