Advertisement

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ താത്കാലിക നിയമനം; വിവാദം

June 19, 2021
Google News 1 minute Read
periya murder case culprit wives get temporary job

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം. കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ.പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറുമാസത്തേക്ക് നിയമിച്ചത്.

നേരത്തെ തയാറാക്കിയ പട്ടികയിൽനിന്ന് താത്കാാലികാടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലാണ് പെരിയ ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി പിതാംബരന്റെ അടക്കം മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയാണ് അംഗീകാരം നൽകേണ്ടത്. സിപിഐഎം ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേനയാണ് ഇവരുടെ താൽക്കാലിക നിയമനം എന്നാണ് വിവരം.

കഴിഞ്ഞമാസമാണ് ഇവരെ നിയമിക്കാൻ തീരുമാനമെടുത്തത്. അതേസമയം, മാനദണ്ഡങ്ങൾക്ക് വിധേയമായാണ് നിയമനമെന്നാണ് ഭരണ സമിതി വിശദീകരണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഐഎമ്മിന്റെ വാദം. മുഖ്യ പ്രതിയായ പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താകിയിരുന്നു. കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവരുടെ ഭാര്യമാർക്ക് നിയമനം ലഭിച്ചതിലെ വിമർശനത്തിൽ കഴമ്പില്ല എന്നാണ് പാർട്ടി നിലപാട്.

Story Highlights: periya murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here