വിദേശവനിതയിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ കേസ്; സിംബാവെക്കാരിയെ എൻസിബി ചോദ്യം ചെയ്യുന്നു

നെടുമ്പാശേരിയിൽ വിദേശവനിതയിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ കേസിൽ അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക്. സിംബാവെക്കാരിയായ ഷാരോൺ ചിക്ക് വാസയെ എൻസിബി കൊച്ചി ബാംഗ്ലൂർ യൂണിറ്റ് സംയുക്ക്തമായി ചോദ്യം ചെയ്യുകയാണ്.
മൂന്ന് സ്ഥലങ്ങളിൽ നൽകാനാണ് ലഹരിമരുന്ന് എത്തിച്ചത്. കൊച്ചി, ബാഗളൂരു, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ലഹരി മരുന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നത്. പണം കൈമാറാൻ തീരുമാനിച്ചിരുന്നത് വിദേശത്തും.
സിംബാവെകാരിയായ ഷാരോൺ ചിക് വാസ കൊച്ചിയിലെത്തുന്നത് ഇതാദ്യമാണ്. ബാംഗളൂരുവിലും ഡൽഹിയിലും ഇവർ മുൻപും ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ലഹരി കടത്തിന് പിന്നിൽ അന്തർദേശീയ സംഘമാണെന്നാണ് നിഗമനം.
Story Highlights: zimbabwe native interrogation over drugs smuggling case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here