എഴുപതാം വയസിലും യോഗ ജീവിതം തന്നെയാക്കി കോഴിക്കോട് സ്വദേശി ഉണ്ണിരാമന്‍

എഴുപതാം വയസിലും യോഗ ദിനചര്യമാക്കിയിരിക്കുകയാണ് കോഴിക്കോട് സ്വദേശി ഉണ്ണിരാമന്‍. യോഗ ജീവിതം തന്നെയാക്കി മാറ്റിയ ഈ മനുഷ്യന്‍ പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ സ്ഥാപകന്‍ കൂടിയാണ്. ഇന്ന് അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയുടെ പ്രാധാന്യം ഓര്‍മിക്കപ്പെടുമ്പോള്‍ ഈ മനുഷ്യനെ കൂടി അറിയേണ്ടതുണ്ട്.
45 വര്‍ഷം അനസ്യൂതം സഞ്ചരിച്ചാണ് ഉണ്ണിരാമന്‍ യോഗവിദ്യയുടെ പ്രചാരകനായത്. പോയ ഇടങ്ങളിലെല്ലാം നൂറുകണക്കിന് ശിഷ്യഗണങ്ങളെ സൃഷ്ടിച്ച് യോഗയുടെ പ്രചാരം വര്‍ധിപ്പിച്ചു. ബധിരൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന ഉണ്ണിരാമന്‍ മാസ്റ്റര്‍ മുഴുവന്‍ സമയ യോഗ പ്രചാരകനായി മാറാന്‍ 2004ല്‍ സ്വയം വിരമിച്ചു. തുടര്‍ന്ന് ദേശാന്തര വ്യത്യാസമില്ലാതെ യോഗയുടെ പ്രചാരകനായി നാനാപ്രദേശങ്ങളില്‍ സഞ്ചരിച്ചു. കോഴിക്കോട് കക്കോടിയിലെ തപോവനം എന്ന ആസ്ഥാനം കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍.
Story Highlights: international yoga day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here