Advertisement

മഴക്കാല ചർമ്മ സംരക്ഷണത്തിന് ഇനി ആയൂർവേദക്കൂട്ടുകൾ

June 21, 2021
Google News 0 minutes Read

പ്രകൃതിദത്ത സൗന്ദര്യ പരിപാലനം ആഗ്രഹിക്കുന്നവർ എപ്പോഴും ആയൂർവേദം തന്നെയാകും തെരഞ്ഞെടുക്കുക. ആഹാരക്രമം, വ്യായാമം, ശരീരപ്രകൃതി, ജീവിതശൈലി എന്നിവയെല്ലാം സൗന്ദര്യ സംരക്ഷണത്തിൻറെ പ്രധാന ഘടകങ്ങളാണ്. മഴക്കാലത്തും മുഖത്തെ ചര്‍മം തിളങ്ങാനും ചര്‍മ സംരക്ഷണത്തിനും ഈ ആയുര്‍വേദവഴികള്‍ ഒരുകൈ നോക്കിയാലോ.

  • മുഖത്തെ ചർമ്മം മൃദുലമുള്ളതും തിളക്കമുള്ളതും ആക്കി തീർക്കാൻ കഴിയുന്ന ഒരു നല്ല ഔഷധമാണ് വേപ്പില. രണ്ട് ടീസ്പൂൺ റോസ് വാട്ടറിൽ തണ്ടോടു കൂടിയ വേപ്പില അഞ്ചെണ്ണം നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞു കഴുകി കളയുക.
  • മഞ്ഞളും ചന്ദനവും ഒരേ അളവിലെടുത്ത് തൈരിൽ ചേർക്കുക. ഈ മിശ്രിതം 30 മിനിറ്റ് നേരം മുഖത്ത് പുരട്ടിയതിന് ശേഷം കഴുകി കളയുക. നല്ലൊരു ഫേസ് പാക്കാണിത്.
  • തുളസിയിലയും മഞ്ഞൾപ്പൊടിയും എന്നിവ അരച്ചെടുത്ത് രാവിലെ വെറും വയറ്റിൽ അര ടീസ്പൂൺ വീതം കഴിക്കുന്നത് ചർമ്മത്തിലുണ്ടാകുന്ന അലർജി ഇല്ലാതാക്കാൻ സഹായിക്കും.
  • മുഖത്തെ രോമം ഇല്ലാതാക്കാൻ, കസ്‌തൂരി മഞ്ഞളും പാൽപ്പാടയും കട്ടിയിൽ അരച്ച് അര മണിക്കൂർ മുഖത്ത് പുരട്ടുക.
  • ചർമ്മം മൃദുലമാകാൻ, പേരയിലയും മാവിലയും ചേർത്തരച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
  • പപ്പായയും രക്തചന്ദനാദി പൊടിയും അരച്ച് മുഖത്തിടുന്നത് ചർമ്മത്തിലെ തിളക്കം നിലനിർത്താൻ സഹായിക്കും.
  • പ്രകൃതിദത്ത ക്ലൻസറായ തണ്ണിമത്തൻ നീര് കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.
  • അരിപ്പൊടി, തൈര് എന്നിവ അല്പമെടുത്ത് ചൂടുവെള്ളത്തില്‍ വെച്ച് ചൂടാക്കുക. തണുത്തശേഷം ഒരു ടീസ്പൂണ്‍ വെള്ളരിക്കനീര് കൂടി ചേര്‍ത്ത് മുഖം കഴുകുക. മുഖം വൃത്തിയാവും.
  • ബ്ലീച്ചിന് പകരമായി, നാരങ്ങാ നീരും തക്കാളി നീരും ഓട്സും ചേർത്ത് അരച്ച് ആഴ്ചയിലൊരിക്കൽ മുഖത്ത് ഇടാവുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here