Advertisement

ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുളളപ്പോള്‍ അനാരോഗ്യ ചര്‍ച്ചകള്‍ ഒഴിവാക്കണം: പി കെ കുഞ്ഞാലിക്കുട്ടി

June 21, 2021
Google News 1 minute Read
Forward reservation; detrimental effect on the community; PK Kunhalikutty

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള ബ്രണ്ണന്‍ കോളേജ് ചര്‍ച്ചകള്‍ തളളി മുസ്ലിം ലീഗ്. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുളളപ്പോള്‍ അനാരോഗ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഔദ്യോഗിക വാര്‍ത്താസമ്മേളനങ്ങള്‍ വിവാദങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമോയെന്ന് മുഖ്യമന്ത്രി ആലോചിക്കണമെന്നും കുഞ്ഞാലിക്കുട്ടി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് അതിന് കോണ്‍ഗ്രസ് മറുപടി പറയട്ടെയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ നടത്തിയ വാര്‍ത്താ സമ്മേളനം മ്ലേച്ഛമെന്ന് ജനപക്ഷ പാര്‍ട്ടി നേതാവ് പി സി ജോര്‍ജും പറഞ്ഞു. ഫാരിസ് അബൂബക്കര്‍ ഉള്‍പ്പെടെ നാലംഗ സംഘമാണ് പിണറായിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പദവിക്ക് ചേര്‍ന്നതല്ല മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ രീതി. കെ സുധാകരന്‍ നേതൃസ്ഥാനത്ത് വന്നതോടെ പിണറായി വിജയന് ഹാലിളകിയെന്നും പി സി ജോര്‍ജ് ആരോപിച്ചു. വനം കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. മദ്യശാലകള്‍ തുറക്കുമ്പോഴും ആരാധനാലയങ്ങള്‍ അടച്ചിടുന്നത് വിശ്വാസികളെ അപമാനിക്കാനെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Story Highlights: p k kunhali kutty, k sundakaran, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here