Advertisement

മിസോറമിൽ പുതിയ ഇനം ഉറുമ്പുകളെ കണ്ടെത്തി; കണ്ടെത്തിയത് മലയാളി ഗവേഷകരുടെ സംഘം!

June 22, 2021
Google News 1 minute Read

മിസോറാമിൽ രണ്ട് പുതിയ ഇനം ഉറുമ്പുകളെ മലയാളി ഗവേഷകരുടെ സംഘം കണ്ടെത്തി. മിർമിസിന വിഭാഗത്തിൽ പെടുന്ന 2 അപൂർവ ഇനം ഉറുമ്പുകളെയാണ് കണ്ടെത്തിയത്. മലയാളികളായ ഡോ. പ്രിയദർശനൻ ധർമ്മ രാജൻ, . അനൂപ് കരുണാകരൻ, അശ്വജ് പുന്നത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഉറുമ്പുകളെ കണ്ടെത്തിയത്. ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റിലെ (എട്രീ) ഗവേഷകരാണ് ഇവർ.

ഉറുമ്പുകൾക്ക് മിർമിസിന ബാവയ് (Myrmecina bawai), മിർമിസിന റെട്ടിക്കുലാറ്റ (Myrmecina reticulata) എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്. രജതജൂബിലി ആഘോഷിക്കുന്ന എട്രീയുടെ സ്ഥാപകനും പ്രശസ്ത പരിസ്ഥിതി ഗവേഷകനുമായ ഡോ. കമൽജിത്ത് എസ്. ബാവയോടുള്ള ആദരസൂചനകമായാണു പുതിയ ഇനം ഉറുമ്പിനു മിർമിസിന ബാവയ് എന്നു പേരിട്ടിരിക്കുന്നതെന്നു ഡോ. പ്രിയദർശനൻ ധർമ്മ രാജൻ പറഞ്ഞു.

മിസോറാമിലെ ഫാങ്പൂയ് നാഷണൽ പാർക്കിൽ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയത്. ഇളം കറുപ്പോടു കൂടിയ മഞ്ഞ നിറമാണ് ഈ ഉറുമ്പുകൾക്കുള്ളത്. ഇവ ഈ വിഭാഗത്തിൽ പെട്ട മറ്റ് ഉറുമ്പുകളിൽ നിന്ന് വ്യത്യസ്‍തമാണെന്ന് ഗവേഷകർ പറയുന്നു. ഈ ഉറുമ്പുകൾ 30-150 പേരുള്ള ചെറു കുടുംബങ്ങളായി കട്ടിലോ കല്ലിനിടയിലോ വീണ് കിടക്കുന്ന മരങ്ങൾക്കടിയിലോ ആണ് സാധാരണയായി കഴിയുന്നത്. അജ്ഞാതവാസം നയിക്കുന്നതിനാൽ ഇവരുടെ സ്വഭാവ ജീവിത രീതികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്.

മിസോറാമിലെ മാമിറ്റ് ജില്ലയിലെ ടാമ്പ കടുവ സങ്കേതത്തിൽ സമുദ്ര നിരപ്പിൽ നിന്നു 409 മീറ്റർ ഉയരത്തിലാണ് മിർമിസിന റെട്ടിക്കുലാറ്റ ഉറുമ്പിനെ കണ്ടെത്തിയത്ത്. മിസോറാമിൽ നിന്ന് ഇതാദ്യമായാണ് മിർമിസിന ഉറുമ്പുകളെ കണ്ടെത്തുന്നത്. അതോടെ ഇന്ത്യയിൽ ആകെ ഏഴ് ഇനം മിർമിസിന ഉറുമ്പുകളുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിൽ മൂന്നെണ്ണത്തിനെ കേരളത്തിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കേന്ദ്ര ജൈവ സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജൈവവൈവിധ്യത്തെ കുറിച്ചുള്ള പഠനപദ്ധതിയുടെ ഭാഗമായാണ് ഗവേഷണങ്ങൾ നടന്നത്. ഇവരുടെ കണ്ടെത്തലുകൾ രാജ്യാന്തര ശാസ്ത്ര മാസികയായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here