Advertisement

വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മാർട്ടം പ്രാഥമിക നിഗമനം

June 22, 2021
Google News 1 minute Read
vismaya first postmortem report

കൊല്ലത്ത് ഭർതൃവീട്ടിൽ മരിച്ച വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മാർട്ടം പ്രാഥമിക നിഗമനം. കഴുത്തിലെ പാട് തൂങ്ങിമരണം തന്നെയാണെന്ന സൂചനയാണ് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിശദമായ റിപ്പോർട്ട് പിന്നീട് മാത്രമേ പുറത്തുവരൂ. ആന്തരികാവയവങ്ങളുടെ അടക്കം പരിശോധനയ്ക്ക് ശേഷമാണ് വിശദമായ റിപ്പോർട്ട് പുറത്തുവിടുക.

ഏറെ ചർച്ചയായ മരണമായതുകൊണ്ട് തന്നെ വിശദമായി പരിശോധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭർത്താവ് കിരണിന്റെ മാതാവും മർദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കിരണിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കും.

വിസ്മയയുടെ മരണം ഐജി അന്വേഷിക്കും. ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.

ഐജി ഹർഷിത അട്ടല്ലൂരി വൈകിട്ട് സംഭവ സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തുമെന്ന് ഡിജിപി പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പഴുതുകളടച്ചുള്ള അന്വേഷണമായിരിക്കും നടക്കുകയെന്നും ഡിജിപി വ്യക്തമാക്കി.

Story Highlights: vismaya first postmortem report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here