Advertisement

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ഏറ്റെടുത്തത് 18,179 കോടി രൂപ !

June 23, 2021
Google News 1 minute Read
assets worth 18 thousand crore seized by ED

ശതകോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജയ് മല്യ, മെഹുൽ ചോക്‌സി, നീരവ് മോദി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

പൊതുമേഖലാ ബാങ്കുകളെ കബിളിപ്പിച്ച് 22,585,83 കോടി രൂപയാണ് വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ തട്ടിയത്. വിദേശത്തേക്ക് കടന്ന് കളഞ്ഞ ഇവർ തിരികെ രാജ്യത്തെത്തി വിചാരണ നേരിടണം.

റിയൽ എസ്‌റ്റേറ്റ്, മറ്റ് വസ്തുവകകൾ എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടെത്തിയത്. ഏറ്റെടുത്ത പതിനെണ്ണായിരം കോടിയിൽ 969 കോടി രൂപ വിദേശത്ത് നിന്നുമാണ് കണ്ടുകെട്ടിയത്.

Story Highlights: assets worth 18 thousand crore seized by ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here