Advertisement

കൊവിഡ് ഡെല്‍റ്റ പ്ലസ്: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള്‍ ഏഴ് ദിവസത്തേക്ക് അടയ്ക്കും

June 23, 2021
Google News 1 minute Read

ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകള്‍ ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് അടയ്ക്കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരിലാണ് ജനിത വ്യതിയാനം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.

ഇവരും സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും പൂര്‍ണമായി രോഗവിമുക്തി നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ ഭീതിജനകമായ അന്തരീക്ഷം ഇല്ലെങ്കിലും കൂടുതല്‍ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണ് അടച്ചിടലെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.

അടച്ചിടുന്ന രണ്ട് പഞ്ചായത്തുകളിലെയും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ കുറയ്ക്കുകയും, സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കല്‍ മുതലായ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് നിര്‍ദേശം. പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കും. പഞ്ചായത്തുകളിലേക്ക് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാകും.

അവശ്യ വസ്തുക്കള്‍ വിലക്കുന്ന കടകള്‍ രാവിലെ 9 മുതല്‍ ഉച്ച 2 വരെയാകും പ്രവര്‍ത്തിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ഹോം ഡെലിവറി ആയി പ്രവര്‍ത്തിക്കാം. പൊതുജനങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുന്നതിന് ആര്‍.ആര്‍.ടി വളണ്ടിയര്‍മാരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ക്കും ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

Story Highlights: covid 19, palaghat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here