Advertisement

കൊടകര കള്ളപ്പണ കവര്‍ച്ചാകേസ്; വിശദീകരണത്തിന് രണ്ടാഴ്ചത്തെ സാവകാശം തേടി ഇഡി

June 23, 2021
Google News 1 minute Read

കൊടകര കള്ളപ്പണ കവര്‍ച്ചാകേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാഴ്ചത്തെ സാവകാശം തേടി. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണ കവര്‍ച്ചാകേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

കേസില്‍ അന്വേഷണം നടക്കുകയാണ്. ഇത് സംബന്ധിച്ച് വിശദമായ പരിശോധനകള്‍ ആവശ്യമുണ്ടെന്ന് കോടതിയില്‍ ഇഡി വ്യക്തമാക്കി. രണ്ടാഴ്ചത്തെ സാവകാശം ചോദിച്ച ഇഡി നിലപാട് ഹൈക്കോടതി അംഗീകരിച്ചു. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ സാവകാശം തേടുന്നത്. കള്ളപ്പണത്തിന്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്.

Story Highlights: ED, Kodakara black money case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here