Advertisement

വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് 10% വരെ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ

June 23, 2021
Google News 0 minutes Read

കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ഇൻഡിഗോ എയർലൈൻസ്.

വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ട് ഡോസ് സ്വീകരിച്ച യാത്രക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. പത്ത് ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഇന്ന് മുതലാണ് ഡിസ്‌കൗണ്ട് ഓഫർ നിലവിൽ വരുന്നതെന്ന് കമ്പനി അറിയിച്ചു.

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക. കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടായിരിക്കണം, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരിക്കണം എന്നതൊക്കെയാണ് നിബന്ധനകൾ.

ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാർ, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ ആരോഗ്യ സേതു മൊബൈൽ ആപ്പിൽ തങ്ങളുടെ വാക്‌സിനേഷൻ സ്റ്റാറ്റസ് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടര്‍/ ബോര്‍ഡിങ് ഗേറ്റില്‍ കാണിച്ചാല്‍ മതിയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here