Advertisement

മൊബൈല്‍ നെറ്റ്‌വര്‍ക്ക് അപര്യാപ്തത; ഇടുക്കി മേത്തോട്ടിയില്‍ റേഷന്‍ വിതരണം അവതാളത്തില്‍

June 23, 2021
Google News 1 minute Read
ration shop

ഇടുക്കിയില്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറമെ റേഷന്‍ വിതരണത്തിലും മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ അപര്യാപ്തത വെല്ലുവിളിയാകുന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തോട്ടിയിലാണ് റേഞ്ച് ഇല്ലാത്തതിനാല്‍ ഇ- പോസ് മെഷീന്‍ പണിമുടക്കുന്നത്. റേഷന്‍ കടയില്‍ നിന്ന് ഏറെ ദൂരം സഞ്ചരിച്ചാണ് കടയുടമ മെഷീനില്‍ ബില്ല് രേഖപ്പെടുത്തുന്നത്.

മേത്തോട്ടി 86 നമ്പര്‍ റേഷന്‍ കടയിലെ ഉപഭോക്താക്കള്‍ റേഷന്‍ കടയില്‍ നിന്നും ഇരുനൂറ് മീറ്റര്‍ അകലെ ആദ്യം നിലയുറപ്പിക്കും. ശേഷം കടയുടമ ഇ പോസ് മെഷീനുമായി റേഷന്‍ കടയില്‍ നിന്നും ഇങ്ങോട്ടേക്ക് എത്തും. ബില്ല് രേഖപ്പെടുത്തിയ ശേഷം കടയുടമ തിരികെ റേഷന്‍ കടയില്‍ എത്തി സാധനങ്ങള്‍ വിതരണം ചെയ്യും. എന്നാല്‍ ജംഗ്ഷനില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ വെറും കയ്യോടെ മടങ്ങേണ്ടി വരും.

420 കാര്‍ഡുകളാണ് കടയില്‍ ഉള്ളത്. ഒരു കാര്‍ഡിന്റെ ബില്ല് രേഖപ്പെടുത്താന്‍ എടുക്കുന്ന സമയം പത്ത് മുതല്‍ 20 മിനിറ്റ് വരെയാണ്. പ്രദേശത്ത് അടിയന്തരമായി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ ഭരണകൂടത്തിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പരാതി നല്‍കിയിട്ടുണ്ട്.

Story Highlights: mobile network, idukki, ration shop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here