അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വിസ്മയയുടെ പിതാവ്

ശൂരനാട് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് പിതാവും സഹോദരനും. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയും വിശ്വാസവുമുണ്ടെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഐജി ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടില്‍ വന്ന് തെളിവെടുത്തതിന് ശേഷമാണ് ഇരുവരുടെയും പ്രതികരണം.
‘പറയാനുള്ളതെല്ലാം ഐജിയോട് പറഞ്ഞിട്ടുണ്ട്. എല്ലാ സഹായങ്ങളും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പഴുതടച്ച അന്വേഷമാണ് നല്‍കുന്നത്. അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. എല്ലാവരും പറയുന്നത് പോലെ പതിനൊന്നേ കാല്‍ ലക്ഷത്തിന്റെ കാര്‍ മേടിച്ച് കൊടുത്തത് കിരണിന്റെ പേരിലല്ല. കാര്‍ ഇപ്പോഴും എന്റെ പേരിലാണ്. 80 പവനാണ് മകള്‍ക്ക് കൊടുത്തത്’. ഒരേക്കര്‍ 20 സെന്റ് സ്ഥലത്തിന്റെ പ്രമാണം കിരണിന്റെ പേരില്‍ എഴുതിക്കൊടുത്തിട്ടില്ലെന്നും വിസ്മയയുടെ പിതാവ് പ്രതികരിച്ചു.
Story Highlights: vismaya death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here