Advertisement

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ

June 24, 2021
1 minute Read
Idukki poopara records highest petrol price in kerala

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ. 100 രൂപ 9 പൈസയാണ് പൂപ്പാറയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില.

പെട്രോളിനും 26 പൈസയും ഡീസലിന് 7 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലും പെട്രോൾ വില 100 കടന്നു. തൊടുപുഴയിൽ 98.25 രൂപയും, കട്ടപ്പനയിൽ 98.99 രൂപയുമാണ് പെട്രോളിന്റെ വില. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 86 പൈസയും, ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 05 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപ 50 പൈസ പിന്നിട്ടു.

ഈ മാസം 24 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 13 തവണയാണ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പെട്രോൾ വില നൂറ് കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോൾ വില വർധിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളായ മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നേരത്തെ തന്നെ പെട്രോൾ വില നൂറ് കടന്നിരുന്നു.

Story Highlights: Petrol price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top