Advertisement

രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും

June 24, 2021
Google News 1 minute Read

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

രാവിലെ 9.45 ന് കവരത്തി പൊലീസ് സ്‌റ്റേഷനിലാണ് ഹാജരാകേണ്ടത്. ഇത് മൂന്നാം തവണയാണ് ആയിഷയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ആയിഷയ്‌ക്കെതിരെ കവരത്തി പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനം വിലക്കിയതിനെതിരെ എംപിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Story Highlights: Ayisha sultana, Sedition case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here