പൊലീസിന്റെ വിചിത്ര നടപടി; സമരം അവസാനിപ്പിച്ച് മടങ്ങിയ യൂത്ത് കോണ്‍ഗ്രസുകാരെ തിരിച്ചുവിളിച്ച് അറസ്റ്റ്

സമരം അവസാനിപ്പിച്ച് മടങ്ങിയവരെ തിരിച്ചുവിളിച്ച് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൊലീസിന്റെ നടപടി. വനിതാ കമ്മീഷന്‍ ആസ്ഥാനത്തേക്ക് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെയാണ് പതിവിനു വിപരീതമായി അറസ്റ്റ് ചെയ്തത്. പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കം ഗതാഗതക്കുരുക്കിനും ഇടയാക്കി. സമരം ചെയ്തു സമാധാനപരമായി മടങ്ങുന്നവരെ അതിന് അനുവദിക്കുകയാണ് പൊലീസില്‍ പതിവ്.
ഗതാഗതം തടസപ്പെടുത്തിയടക്കം സമരമുഖത്തു നിന്നുമാറാതിരുന്നാല്‍ അറസ്റ്റുണ്ടാവും. വനിതാ കമ്മീഷന്‍ ആസ്ഥാനത്തേക്ക് ആദ്യമെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
അല്‍പം കഴിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. നേതാക്കളുടെ പ്രസംഗങ്ങളും എം സി ജോസഫൈന്റെ കോലം കത്തിക്കലും കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. സമാധാനപരമായി മടങ്ങുന്നവരെ അറസ്റ്റ് ചെയ്യാറില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. അറസ്റ്റു ചെയ്യാതെ വിടില്ലെന്ന് പൊലീസ്. ഒടുവില്‍ അറസ്റ്റുവരിക്കാന്‍ വീണ്ടും വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന്റെ ഗേറ്റിന് മുന്നിലേക്ക് സമരക്കാര്‍ പോയി. പതിവുകള്‍ തെറ്റിച്ചുള്ള ഈ അറസ്റ്റ് എന്തിനെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും മനസിലായിട്ടില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here