Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (24-06-2021)

June 24, 2021
1 minute Read
todays news headlines june 24

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തെരയുന്ന അർജുൻ ആയങ്കിയുടെ കാറ് ഒളിപ്പിച്ച നിലയിൽ

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തെരയുന്ന അർജുൻ ആയങ്കിയുടെ കാറ് ഒളിപ്പിച്ച നിലയിൽ. കണ്ണൂര് അഴീക്കോട് പൂട്ടിയ കപ്പൽ പൊളി ശാലയിലാണ് കാറുള്ളത്. ഒളിവിലുള്ള അർജുന്റെ വീട്ടിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

പ്ലസ് വൺ പരീക്ഷ നടത്തിപ്പ് ; കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രിംകോടതി വിമര്‍ശനം

പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രിംകോടതിയുടെ വിമര്‍ശനം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിൽ ആക്കാനാകില്ല. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തിൽ കേരളം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും അറിയിച്ചു.

‘ആക്രമിക്കുന്നത് ആദിവാസി സ്ത്രീ ആയതിനാൽ; ശബ്ദരേഖയെ കുറിച്ച് അറിയില്ല’; ആരോപണങ്ങൾ നിഷേധിച്ച് സി. കെ ജാനു

കോഴാരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സി. കെ ജാനു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി. കെ ജാനു പറഞ്ഞു. ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും സി. കെ ജാനു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുട്ടിൽ മരം മുറിക്കൽ; പ്രതി റോജി അഗസ്റ്റിൻ തന്നെ വിളിച്ചിട്ടുണ്ടെന്ന് ജി.ശ്രീകുമാർ ട്വന്റിഫോറിനോട്

മുട്ടിൽ മരം മുറിക്കൽ വിഷയത്തിൽ പ്രതിയായ റോജി അഗസ്റ്റിൻ തന്നെ വിളിച്ചിട്ടുണ്ടെന്ന് മുൻ വനം മന്ത്രി കെ.രാജുവിന്റെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി.ശ്രീകുമാർ ട്വന്റിഫോറിനോട്. റോജി അഗസ്റ്റിൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്നും നിയമവിധേയമല്ലാത്ത കാര്യമായതിനാൽ ഇടപെടാനാകില്ലെന്ന് അറിയിച്ചുവെന്നും ജി.ശ്രീകുമാർ പറഞ്ഞു.

യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും അഴിച്ചുപണി

കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ പോഷകസംഘടനകളിലും അഴിച്ചുപണിക്കൊരുങ്ങി നേതൃത്വം. യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും നേതൃമാറ്റം ഉണ്ടാകും. പോഷകസംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് പുതിയ തീരുമാനം.

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും വാക്‌സിനേഷൻ ആരംഭിക്കുക.

ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു.

Story Highlights: todays news headlines june 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top