Advertisement

ആഫ്രിക്കന്‍ സംഘത്തിന്റെ കൊച്ചി വഴിയുള്ള ലഹരി കടത്ത്; അന്വേഷണം ആരംഭിച്ചു

June 25, 2021
Google News 1 minute Read

ആഫ്രിക്കയില്‍ നിന്നും കറുപ്പ് സംസ്‌കരിച്ചെടുത്ത മയക്കുമരുന്നിന്റെ വരവില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചു. ലഹരിക്കടത്ത് സംഘങ്ങള്‍ കറുപ്പ് സംസ്‌കരിച്ചെടുത്ത ഹെറോയിന്‍ കടത്തുന്നത് അസാധാരണമാണെന്ന് എന്‍സിബി വ്യക്തമാക്കി.

ഇത്തരം ലഹരിവസ്തു പ്രധാനമായും നിര്‍മിക്കുന്നത് അഫ്ഗാന്‍ പാക് വിധ്വംസക സംഘടനകള്‍ക്ക് സ്വാധീനം ഏറെയുള്ള മേഖലകളിലാണ്. സംശയം ബലപ്പെട്ടതോടെയാണ് ആഫ്രിക്കന്‍ ഏജന്റുമാര്‍ വഴിയുള്ള ലഹരിക്കടത്തില്‍ ഇത്തരം സംഘടനകളുടെ പങ്ക് പരിശോധിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചത്.

അതേസമയം കൊച്ചിയടക്കമുള്ള പ്രാദേശിക വിമാനത്താവളങ്ങള്‍ ലഹരിക്കടത്ത് ഇടനാഴിയാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആഫ്രിക്കന്‍ ലഹരിക്കടത്ത് സംഘം പലതവണ കൊച്ചി വഴി ലഹരിക്കടത്ത് നടത്തിയതായി എന്‍സിബിക്കും വിവരം ലഭിച്ചു. മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് ഇവര്‍ പ്രാദേശിക വിമാനത്താവളങ്ങള്‍ തെരഞ്ഞെടുത്തത്. കശ്മീര്‍, പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതും പുതിയ റൂട്ട് തെരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ട്.

Story Highlights: drug smuggling, kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here