Advertisement

ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീപിടുത്തം; 18 മരണം; മരിച്ചവരിലേറെയും കുട്ടികൾ

June 25, 2021
Google News 0 minutes Read

ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 മരണം. മരിച്ചവരിൽ അധികവും കുട്ടികൾ.

വ്യാഴാഴ്ച രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണെന്ന് ഷേചെങ്​ കൗണ്ടി സർക്കാർ അറിയിച്ചു.

സംഭവത്തെ തുടർന്ന് പരിശീലന കേന്ദ്രത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. മരിച്ചവരിൽ കൂടുതലും 7 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. രണ്ടാം നിലയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീ പടർന്നതോടെ കുട്ടികൾക്ക് രക്ഷപ്പെടാൻ പ്രയാസകരമായെന്നാണ് വിവരം. ഷേചെങ്​ മാർഷ്യൽ ആർട്​സ്​ സെൻററിലാണ്​ തീപിടുത്തമുണ്ടായതെന്നാണ്​ വിവരം.

കെട്ടിടങ്ങളുടെ നിർമാണ രീതിയെ തുടർന്ന് തീപ്പിടുത്തം പതിവാണ് ചൈനയിൽ. 000ത്തിൽ ക്രിസ്​മസ്​ ​തലേദിവസം ഹെനാനിലുണ്ടായ തീപിടിത്തത്തിൽ 309 പേർ മരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here