ഐഎൻ എസ് വിക്രാന്ത് കടൽ തൊടാനൊരുങ്ങുന്നു; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് കടൽ തൊടാനൊരുങ്ങുന്നു. രാജ്യത്തിൻറെ സ്വപ്‍ന പദ്ധതിയായ യുദ്ധക്കപ്പലിന്റെ പുരോഗതി വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്നലെ കൊച്ചിയിലെത്തി.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ നിർമ്മിച്ച ഈ വിമാനവാഹിനി കപ്പലിന്റെ നിർമ്മാണ ചെലവ് 20,000 കോടിയാണ്. 50 ലധികം ഇന്ത്യൻ കമ്പനികളാണ് ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. ഒരേ സമയത്ത് 30 വിമാനങ്ങളാണ് കപ്പലിന് വഹിക്കാൻ കഴിയുന്നത്. 1500 നാവികരേ ഒരേ സമയത്ത് കൊണ്ട് പോകാൻ സാധിക്കും.
അതേസമയം. ഇന്നലെ രാത്രി 7.30ന് പ്രത്യേക വിമാനത്തിൽ നാവികസേനാ വിമാനത്താവളത്തിലെത്തിയ പ്രതിരോധ മന്ത്രിയെ ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.കെ.ചാവ്‌ല സ്വീകരിച്ചു. നാവികസേനാ ആസ്ഥാനത്തെ വിവിധ പരിപാടികളിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും.
Story Highlights: Defence minister Rajnath Singh arrives in Kochi, to review INS Vikrant work
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here