ഡോക്ടറെ മര്‍ദിച്ച സംഭവം; ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു

ആലപ്പുഴയിൽ ജോലിക്കിടെ ഡോക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു ഡോക്ടർമാർ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിച്ചു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിച്ചു. രാവിലെ 10 മുതൽ 11 വരെ മറ്റു ഒപി സേവനങ്ങളും നിർത്തിവച്ചു. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കൊവിഡ് ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്കു മുടക്കമുണ്ടായില്ല.
സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കാണിക്കുന്നത് അനാസ്ഥയാണെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here