ഐഎന്‍എസ് വിക്രാന്ത് അടുത്ത വര്‍ഷത്തോടെ കമ്മീഷന്‍ ചെയ്‌തേക്കും

ഇന്ത്യന്‍ പ്രതിരോധ സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പുരോഗതി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിലയിരുത്തി. അടുത്ത വര്‍ഷം കപ്പല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു. കപ്പലിന്റെ സീ ട്രയല്‍ ഉടന്‍ നടക്കും. രാജ്യത്തിന്റെ സ്വപ്നമായ യുദ്ധക്കപ്പലിന്റെ ബേസിന്‍ ട്രയല്‍സ് വിജയകരമായതോടെയാണ് സീ ട്രയല്‍ സിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കിയത്.
ഷിപ് യാര്‍ഡിന് സമീപം തന്നെ വെള്ളത്തില്‍ ഇറക്കിയിട്ട ശേഷം കപ്പലിന്റെ യന്ത്രസംവിധാനങ്ങളും ഉള്ളിലെ ഉപകരണങ്ങളും പ്രവര്‍ത്തനസജ്ജമാണോ എന്നു പരിശോധിക്കുന്നതാണ് ബേസിന്‍ ട്രയല്‍സ്. കഴിഞ്ഞ നവംബറില്‍ തന്നെ വിജയകരമായി ഇത് പൂര്‍ത്തിയാക്കിയിരുന്നു. കടലിലേക്ക് കൊണ്ടുപോയി യന്ത്രസംവിധാനങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിച്ചു പരിശോധനകള്‍ നടത്തുകയും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യാനാണ് സീ ട്രയല്‍സ് നടത്തുന്നത്.
ഇതിന് ശേഷമാകും ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഘടിപ്പിക്കുക. സീ ട്രയല്‍സിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയ്ക്കായാണ് പ്രതിരോധ മന്ത്രി എത്തിയത്. കപ്പലിന്റെ നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും കപ്പല്‍ സേനയുടെ ഭാഗമാകുന്നതോടെ രാജ്യം ആദ്യം പ്രതിരോധത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവച്ചു.
2009ലാണ് കപ്പലിന്റെ നിര്‍മാണം കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 20,000 കോടി രൂപ മുടക്കി മേക്കിംഗ് ഇന്ത്യ പദ്ധതിയിലൂടെയാണ് കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 30 വിമാനങ്ങളും 1500 നാവികരെയും ഈ കപ്പലില്‍ വഹിക്കാന്‍ കഴിയും.
Story Highlights: ins vikrant, rajnath singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here