കൊവിഡ് ഡെൽറ്റ പ്ലസ്സ് വകഭേദം; ആദ്യ മരണം റിപ്പോർട്ട് ചെയ്ത് മഹാരാഷ്ട്ര

കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മഹാരഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു.
രത്‌നഗിരി ജില്ലയിൽ വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ വൈറസിൻറെ. ഉജ്ജയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് വ്യാഴാഴ്ച മരിച്ചത്.
രത്നഗിരിയിലെ സംഗമേശ്വർ പ്രദേശത്ത് നിന്നുള്ള 80കാരനാണ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തെ വാർധക്യ സഹജമായ മറ്റ് അസുഖങ്ങളും അലട്ടിയിരുന്നതായി അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 21 കൊവിഡ് ഡെൽറ്റ പ്ലസ് കേസുകളാണ് മഹാരാഷ്ട്രയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം ഏഴുപേർക്ക് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചിരുന്നു. രണ്ടുപേരാണ് മധ്യപ്രദേശിൽ ഡെൽറ്റ പ്ലസ് ബാധിച്ച് മരണമടഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here