Advertisement

കൊവിഡ് വാക്‌സിനായി കാത്തിരിപ്പിലാണോ? ലഭ്യത അറിയാം, ആപ്പുമായി വിദ്യാര്‍ത്ഥി

June 25, 2021
Google News 1 minute Read

കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയെങ്കിലും ഇപ്പോഴും വാക്‌സിന്‍ പലയിടങ്ങളിലും കിട്ടാക്കനിയാണ്. വാക്‌സിനായി കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കണ്ണ് നട്ട് കാത്തിരിക്കണം. കൊവിഡ് വാക്‌സിന്‍ ലഭ്യത അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി വിദ്യാര്‍ത്ഥി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. എറണാകുളം പനങ്ങാട് സ്വദേശി അഭിഷേകാണ് വാക്‌സിന്‍ ഫൈന്‍ഡര്‍ ആപ് വികസിപ്പിച്ചത്. കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് മൊബൈലില്‍ അറിയിപ്പ് ലഭിക്കും എന്നതാണ് ഈ ആപ്പിന്റെ സവിശേഷത.

ആപ്ലിക്കേഷനില്‍ കയറി ജില്ലയോ, പിന്‍കോഡോ നല്‍കിയാല്‍ മതി. ഓരോ മിനിറ്റിലും ആപ് വാക്‌സിന്‍ ലഭ്യത തെരഞ്ഞുകൊണ്ടിരിക്കും. വാക്‌സിന്‍ കണ്ടെത്തിയാല്‍ ഫോണിലേക്ക് സന്ദേശം എത്തും. ആരോഗ്യ സേതു എപിഐ വഴിയാണ് ആപ് വാക്‌സിന്റെ ലഭ്യത തേടുന്നത്.

ഇത് കണ്ടെത്തി കഴിഞ്ഞ് വാക്‌സിന്‍ ബുക്ക് ഓപ്ഷന്‍ നല്‍കിയാല്‍ നേരെ കൊവിന്‍ സൈറ്റിലേക്ക് പ്രവേശിക്കും. ഇവിടെ വാക്‌സിന്‍ ബുക്ക് ചെയ്യാം. കൊവിഡ് റാപിഡ് റെസ്‌പോണ്‍സ് ടീമില്‍ അംഗമായ പിതാവ് അശോകന്‍ അടക്കമുള്ളവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് തേവര എസ് എച്ച് കോളജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിദ്യാര്‍ത്ഥിയായ അഭിഷേക് ആപ് വികസിപ്പിച്ചത്

നിലവില്‍ വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്ന ആപ് ഗൂഗിളിന്റെ റിവ്യൂവിന് ശേഷം പ്ലേ സ്റ്റോറിലും ലഭ്യമാകും. വാക്‌സിന്‍ ആപ് ഫൈന്ററിന് പുറമേ അഭിഷേകിന്റേതായ കണ്ടുപിടിത്തങ്ങള്‍ ഇനിയും ഏറെയുണ്ട്. മകന്റെ പരീക്ഷണങ്ങള്‍ക്കെല്ലാം പരിപൂര്‍ണ പിന്തുണയുമായി ഹൈക്കോടതി ജീവനക്കാരിയായ അമ്മ രേഖയും പിതാവ് അശോകനും ഒപ്പമുണ്ട്.

Story Highlights: covid vaccine, student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here