Advertisement

കൊടുവള്ളി മുസ്ലിം ലീഗ് ക്വട്ടേഷന്‍ ആരോപണം; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

June 26, 2021
1 minute Read

കോഴിക്കോട് കൊടുവള്ളിയിലെ മുന്‍ യൂത്ത് ലീഗ് നേതാവിന്റെ ക്വട്ടേഷന്‍ ആരോപണം രാഷ്ട്രീയ ആയുധമാക്കി സിപിഐഎം. പൊലീസ് അന്വേഷണം നടത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ കെ ബാബു കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. 2013ല്‍ കൊടുവള്ളി സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളെ അപായപ്പെടുത്താന്‍ ലീഗ് പ്രാദേശിക നേതൃത്വം തീരുമാനിച്ചെന്നായിരുന്നു മജീദിന്റെ ആരോപണം.

അന്ന് കൊടുവള്ളി ലോക്കല്‍ സെക്രട്ടറിയും ഇന്നത്തെ ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ കെ ബാബുവിനെ കൊലപ്പെടുത്താനായിരുന്നു തീരുമാനമെന്ന് മജീദ് പറയുന്നു. ഡിവൈഎഫ്‌ഐ നേതാവായിരുന്ന പ്രദീപിനെ വെട്ടി പരുക്കേല്‍പ്പിക്കാനും ക്വട്ടേഷന്‍ നല്‍കി. എന്നാല്‍ ഡമ്മി പ്രതികളെ ലഭിക്കാത്തതിനാല്‍ പദ്ധതി നടക്കാതെ പോവുകയായിരുന്നുവെന്നും മജീദ് ആരോപിച്ചു.

ഇതിന് പിന്നാലെ സിപിഐഎം പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തി. കൊടുവള്ളി പൊലീസില്‍ പരാതിയും നല്‍കി. ആതേസമയം ആരോപണത്തെ ലീഗ് നേതൃത്വം തളളിക്കളഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയ ആളാണ് മജീദ്. ആരോപണങ്ങള്‍ സിപിഐഎം ഗ്രൂപ്പ് പോരിന്റെ പുതിയ സൃഷ്ടിയാണെന്നും ലീഗ് ആരോപിച്ചു.

Story Highlights: koduvalli, cpim, muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top