‘മോഹൻ ദേൽക്കറുടെ മരണത്തിൽ പ്രഫുൽ പട്ടേലിന്റെ പങ്ക് അന്വേഷിക്കണം’; സുപ്രിംകോടതിക്ക് കത്ത്

ദാദ്ര നഗർ ഹവേലി എം.പിയായിരുന്ന മോഹൻ ദേൽക്കറുടെ മരണത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിക്ക് കത്ത്. പൊതുപ്രവർത്തകനായ സലീം മടവൂരാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കത്തയച്ചത്.
മോഹൻ ദേൽക്കറിന്റെ ആത്മഹത്യാക്കുറിപ്പിൽ പ്രഫുൽ ഖോഡ പട്ടേലിന്റെയും, ചില ഉദ്യോഗസ്ഥരുടെയും പേരുകൾ പരാമർശിച്ചിരുന്നു. എന്നാൽ, അന്വേഷണസംഘത്തിന് ഇതുവരെ ആരോപണവിധേയരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കോടതി മേൽനോട്ടത്തിൽ സിബിഐയെയോ, പ്രത്യേക സംഘത്തെയോ അന്വേഷണം ഏൽപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
2021 ഫെബ്രുവരി 22നാണ് മോഹൻ ദേൽക്കറെ ബോംബെ മറൈൻ ഡ്രൈവിനടുത്തുള്ള ഹോട്ടൽ സൗത്ത് ഗ്രീൻ ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയത്ത് എഴുതിവെച്ച 15 പേരുള്ള ഗുജറാത്തി ഭാഷയിലുള്ള ആത്മഹത്യാകുറിപ്പിൽ പ്രഫുൽ പട്ടേലിനെയും ദാദ്ര നഗർ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരെയും തൻറെ ആത്മഹത്യക്ക് കാരണക്കാരായി കുറ്റപ്പെടുത്തുന്നുണ്ട്. മോഹൻ ദേൽകർ ആത്മഹത്യക്ക് ബോംബെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന് എളുപ്പം നീതികിട്ടും എന്നുള്ള പ്രതീക്ഷ കൊണ്ടാണെന്ന് മകൻ അഭിനവ് ദേൽ കർ മൊഴി നൽകിയിരുന്നു.
Story Highlights: Praful Patel, Mohan Delkar’s suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here