മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത. ടോക്യോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാകും സജന്‍ പ്രകാശ് പങ്കെടുക്കുക. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ ഒന്നാമതെത്തി.
എ യോഗ്യത മാര്‍ക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സജന്‍ പ്രകാശ്. കഴിഞ്ഞയാഴ്ച ബെല്‍ഗ്രേഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോഡ് മറികടന്നിരുന്നു. 2016ലെ റിയോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സജന്‍ പ്രകാശ് മത്സരിച്ചിരുന്നു. 2015ലെ ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ഫ്രീസ്‌റ്റൈല്‍, ബട്ടര്‍ഫ്‌ളൈ, റിലേ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്ത സജന്‍ 6 സ്വര്‍ണ്ണവും 3 വെള്ളിയും നേടിയിട്ടുണ്ട്. ഇന്ത്യന്‍ നീന്തലിന്റെ ചരിത്രമുഹൂര്‍ത്തമാണിതെന്ന് സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
Story Highlights: sajan prakash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here