തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടിക്ക് കസ്റ്റംസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടിക്ക് കസ്റ്റംസ്. കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചവര്‍ക്കെതിരെയാണ് നടപടി. കേസില്‍ എം ശിവശങ്കര്‍, സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരും.
കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചവര്‍ക്കെതിരെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉടന്‍ ക്രിമിനല്‍ കംപ്ലയന്റ് ഫയല്‍ ചെയ്യും. അതേസമയം നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ യുഎഇ കോണ്‍സുല്‍ ജനറലിനെയും അറ്റാഷെയെയും പ്രതി ചേര്‍ക്കുന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ചാകും നടപടി. കേസില്‍ ക്രിമിനല്‍ നടപടികള്‍ക്ക് പുറമേ സ്വര്‍ണം കണ്ടുകെട്ടലും ഫൈന്‍ ഈടാക്കലും നടക്കും. എം ശിവശങ്കര്‍, സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും.
Story Highlights: trivandrum, gold smuggling, customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here