Advertisement

കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഈ വർഷം മെയ് വരെ മാത്രം കസ്റ്റംസ് പിടികൂടിയത് ഒൻപത് കിലോഗ്രാമിലേറെ സ്വർണം

June 27, 2021
Google News 2 minutes Read
9 kilogram gold seized this year from kannur airport

കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്കൂടുന്നുവെന്നു കണക്ക്. ഈ സാമ്പത്തിക വർഷം മെയ് 31 വരെയുള്ള കണക്ക് പ്രകാരം ഒമ്പത് കിലോ 212 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. 11 കേസുകളിൽ നിന്നായി 10 പേർ അറസ്റ്റിലായി. പിടിക്കപ്പെടാത്ത കേസുകൾ ഇതിലുമേറിയാണ്.

ഈ വർഷം മെയ് 31വരെയുള്ള കണക്ക് പ്രകാരം അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടി. 11 കേസുകളിലായി ഒൻപത് കിലോ 212 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. ഒദ്യോഗിക കണക്ക് പ്രകാരം നികുതിയടച്ച ഇനത്തിൽ 28 ലക്ഷം രൂപ ഇക്കാലയളവിൽ പിരിച്ചെടുത്തിട്ടുണ്ട്.

പഴയ കണക്കുകൾ

2018 ഡിസംബർ ഒൻപതിനായിരുന്നു കണ്ണൂർ വിമാന താവളത്തിന്റെ ഉദ്ഘാടനം. 2019 മാർച്ച് വരെയുയള്ള കാലയളവിൽ വിമാനത്താവളത്തിൽ നിന്നു കസ്റ്റംസ് പിടികൂടിയത് മൂന്നര കിലോ സ്വർണം മാത്രമായിരുന്നു. തൊട്ടടുത്ത വർഷം അത് 47.12 കിലോ ഗ്രാമിലേക്ക് ഉയർന്നു. ഇക്കാലയളവിൽ ഒരു കേസ് മാത്രമാണ്രജിസ്റ്റർ ചെയ്തതെങ്കിൽ 2019-20സാമ്പത്തികവർഷം അത് 64 ആയി മാറി.

2020-21ൽ ആകെ രജിസ്റ്റർ ചെയ്ത കേസുകൾ 100 ഉം, പിടികൂടിയ സ്വർണത്തിന്റെ അളവ് 55.551 കിലോഗ്രാമുമായി ഉയർന്നു. 58 പേര് അറസ്റ്റിലുമായി. വർഷംതോറും കേസുകൾ കൂടുന്നുവെന്നു ചുരുക്കം.

ഈ സാമ്പത്തിക വർഷമാരംഭിച്ച് രണ്ടുമാസങ്ങൾ പിന്നിടുമ്പോഴേക്കും പിടികൂടിയസ്വർണത്തിന്റെ അളവ് അനധികൃതമായി സ്വർണ്ണം കടത്താനുള്ള നീക്കം എത്രത്തോളമെന്നത് വ്യക്തമാക്കുന്നു. പിടിക്കപ്പെട്ട കേസുകളുടെ കണക്ക് പുറത്ത് വരുമ്പോൾ പതിന്മടങ്ങ് അധികം കേസുകൾ പിടിക്കപ്പെടാത്ത ഗണത്തിൽ ഉണ്ടെന്നാണ് വിവരം. കരിപ്പൂർ കേന്ദ്രീകരിച്ച് കടത്ത് നടത്തിയ സംഘങ്ങൾക്ക് രാഷ്ട്രീയ സംരക്ഷണം കണ്ണൂരിൽ കൂടുതൽ കിട്ടുന്നുവെന്നും സൂചനയുണ്ട്.

Story Highlights: 9 kilogram gold seized this year from kannur airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here