Advertisement

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; നാളെ സിബിഐ സംഘം കേരളത്തിലെത്തും

June 27, 2021
Google News 1 minute Read

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണത്തിനായി നാളെ സിബിഐ സംഘം കേരളത്തിലെത്തും. എട്ടംഗ അന്വേഷണ സംഘമാണ് നാളെ തിരുവനന്തപുരത്തെത്തുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ സംഘം ചോദ്യം ചെയ്യും. നമ്പി നാരായണനില്‍ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും.

സിബി മാത്യൂസിന് ഇടക്കാല ജാമ്യം നല്‍കിയതിനെ എതിര്‍ത്ത് നമ്പി നാരായണന്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിനയിലെടുത്തേക്കും. അതേസമയം അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി, ഡിഐജി തുടങ്ങിയവര്‍ ചൊവ്വാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് സൂചന.
സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ ആകെ 18 പ്രതികളുള്ള കേസില്‍ ഗൂഡാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.

Story Highlights: ISRO case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here