Advertisement

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായില്ല; സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ജി സുധാകരന് വിമർശനം

June 27, 2021
Google News 1 minute Read

സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരന് രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായില്ലെന്നും അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾവലിഞ്ഞു നിന്നുവെന്നും യോഗത്തിൽ ആരോപണമുയർന്നു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് വിമർശനം.

സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഓരോ മണ്ഡലത്തിലേയും ചുമതലയുണ്ടായിരുന്ന നേതാക്കന്മാർ റിപ്പോർട്ട് അവതരിപ്പിക്കുകയും അതിന്മേൽ ചർച്ച നടക്കുകയും ചെയ്തു. ഇതിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനങ്ങളാണ് ഏറ്റവും അധികം വിമർശനവിധേയമായത്. സുധാകരനെതിരെ എച്ച്. സലാം ഉൾപ്പെടെയുള്ള നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചു.

കുടുംബ യോഗങ്ങളിൽ അടക്കം ദുസൂചന നൽകുന്ന പരാമർശം ജി. സുധാകരൻ നടത്തിയതായി ആരോപണം ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ അസംതൃപ്തനാണെന്ന സൂചന നൽകുന്ന പ്രവർത്തനങ്ങൾ ജി. സുധാകരന്റെ ഭാഗത്തുനിന്നുണ്ടായെന്നും യോഗം വിമർശിച്ചു. അതേസമയം, തോമസ് ഐസകിനെ യോഗം അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ തോമസ് ഐസക് സജീവമായിരുന്നു എന്ന് യോഗം വിലയിരുത്തി.

Story Highlights:G Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here