Advertisement

പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി റദ്ദാക്കി ഹൈക്കോടതി; വിധിക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ

June 27, 2021
Google News 1 minute Read
ompulsory confession: Supreme Court notice to Central and State Governments

ദേശിയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ.

ഡയസ് നോൺ പ്രഖ്യാപിക്കാത്തതിനാൽ അവധി അനുവദിച്ചതിൽ തെറ്റില്ലെന്ന് സംസ്ഥാന സർക്കാർ അപ്പീലിൽ പറയുന്നു. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും വാദം.

2019 ജനുവരി 8, 9 തിയതികളിലായിരുന്നു ദേശിയ പണിമുടക്ക്. ഈ തിയതികളിൽ അവധിയെടുത്ത ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. സർക്കാരിന്റെ നയപരമായ വിഷയമാണ് ഇതെന്നും, ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു.

Story Highlights: strike, salary cut, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here