രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ദൗത്യത്തിന്റെ പദ്ധതി രേഖ കേന്ദ്രം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു

രാജ്യത്ത് അടുത്ത ആറ്-എട്ട് മാസങ്ങള്‍ക്കുള്ളില്‍ ഓരോ ദിവസവും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വീതം ലഭ്യമാകുമെന്ന് കൊവിഡ് വിദഗ്ധ സമിതി മേധാവി ഡോ. കെ എന്‍ അറോറ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖ്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടായാല്‍ അതിന് മുന്‍പായി എല്ലാവര്‍ക്കും കുത്തിവയ്പ്പ് എടുക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളില്‍ ഇതിനായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും’. കെ എന്‍ അറോറ പ്രതികരിച്ചു.
അതിനിടെ രാജ്യത്ത് ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ദൗത്യം പൂര്‍ത്തീകരിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കുമായി 188കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആഗസ്റ്റിനും ഡിസംബറിനും ഇടയില്‍ 135 കോടി ഡോസ് വാക്‌സിന്‍ എത്തുമെന്നും പദ്ധതി രേഖയില്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Story Highlights: COVID VACCINE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here