അജയ്യരായി ഇറ്റലി യൂറോകപ്പ് ക്വാര്‍ട്ടറില്‍

ഓസ്ട്രിയയെ തോല്‍പ്പിച്ച് ഇറ്റലി യൂറോകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. അധിക സമയത്തിലേക്ക് നീണ്ട മത്സരത്തില്‍ ഇറ്റലിയുടെ ജയം ഒന്നിനെതിരെ രണ്ട് ഗോളിനാണ്. 31 മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ ഇറ്റലി പുതിയ റെക്കോര്‍ഡ് ഇട്ടു.
ഓസ്ട്രിയ അവസാന നിമിഷം വരെ പോരാടി. കനത്ത പോരാട്ടമാണ് തുടക്കം മുതല്‍ ഉണ്ടായിരുന്നത്. ഇറ്റാലിയുടെ അറ്റാക്ക് ശ്രമങ്ങളെ അച്ചടക്കത്തോടെ ടീം നേരിട്ടു. ഓസ്ട്രിയയുടെ പ്രതിരോധ നിരയും മികച്ചതായിരുന്നു.
95ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഫെഡറിക്കോ കിയേസ പെനാല്‍റ്റി കിക്കില്‍ ഗോള്‍ കണ്ടെത്തി. മാറ്റിയോ പെസിനയാണ് 105ാം മിനിറ്റില്‍ അടുത്തതായി ഓസ്ട്രിയന്‍ കീപ്പര്‍ ബാച്മാനെ വെട്ടിച്ച് വല കുലുക്കിയത്. ഓസ്ട്രിയക്കായി 114ാം മിനിറ്റില്‍ സസ കലാസിച്ച് തന്റെ ഹെഡര്‍ ഗോളാക്കിമാറ്റി. ഇനി ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയോ ബെല്‍ജിയത്തെയോ ഇറ്റലി നേരിടും.
Story Highlights: italy, austria, euro cup 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here