സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് എം വി ജയരാജന് അറിവുണ്ടായിരുന്നു; എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് എം വി ജയരാജന് അറിവുണ്ടായിരുന്നു; എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലെന്ന് കെ സുരേന്ദ്രന്‍
സ്വര്‍ണക്കടത്ത് സംഘങ്ങളെകുറിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് അറിവുണ്ടായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ വിവരം എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലെന്ന് വ്യക്തമാക്കണം. കവര്‍ച്ചക്കാര്‍ക്ക് സിപിഐഎം ബന്ധമുണ്ടായിരുന്നെന്ന് എംവി ജയരാജന് അറിയാമായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘കവര്‍ച്ചാ സംഘത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആള്‍, നിയമസഭാ സാമാജികനായിരുന്ന ഒരാള്‍, സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് വ്യക്തമായ അറിവുണ്ടായിട്ടും പൊലീസിനെ അറിയിച്ചില്ല എന്നത് ഗൗരവതരമായ വിഷയമാണ്. ഇക്കാര്യത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണം’. സുരേന്ദ്രന്‍ പറഞ്ഞു. ‘സ്ത്രീപീഡനങ്ങളുമായും ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സിപിഐഎം എടുക്കുന്ന നിലപാട് ഇരട്ടത്താപ്പാണ്. വടകരയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്. പൊലീസ് അറിഞ്ഞിട്ടും ശക്തമായ നടപടിയുണ്ടായില്ല. ഒടുവില്‍ വിവാദമായപ്പോഴാണ് മുഖം രക്ഷിക്കാന്‍ ചെറിയ നടപടിയുണ്ടായത്. കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
Story Highlights: k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here