Advertisement

ആലത്തൂരില്‍ സ്പിരിറ്റ് പിടികൂടി

June 27, 2021
Google News 1 minute Read
spirit

പാലക്കാട് ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്പിരിറ്റ് വേട്ട. വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. 12 കന്നാസ് സ്പിരിറ്റും 20 കന്നാസില്‍ വെള്ളം കലര്‍ത്തിയ സ്പിരിറ്റും പിടിച്ചെടുത്തു. കൂടെ രണ്ട് വാഹനങ്ങളുമുണ്ട്. ഗോഡൗണില്‍ മദ്യം നിര്‍മിക്കാനുള്ള രാസക്കൂട്ട് വഴി ഉണ്ടാക്കിയ വ്യാജ കള്ളുമുണ്ടായിരുന്നു.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. കട്ടിലിനടിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. സംഭവത്തില്‍ ഏഴ് പേരെ പിടികൂടി.

Story Highlights: palakkad, spirit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here