Advertisement

വിസ്മയ കേസ്; പ്രധാനമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി

June 27, 2021
Google News 1 minute Read

വിസ്മയ കേസിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് സുരേഷ് ഗോപി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചില കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഡൽഹിയിൽ പോകുമ്പോൾ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിലമേൽ കൈതോട് ഉള്ള വിസ്മയയുടെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം. അച്ഛനമ്മമാരുടെ കൂട്ടായ്മ വേണം. പൊലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ല. സാമൂഹ്യനീതി വകുപ്പ് അതിനു മുൻകൈ എടുക്കണം. ജോസഫൈൻ പറഞ്ഞ ചില ആശയങ്ങൾ നല്ലതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Story Highlights: suresh gopi, vismaya case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here