‘എന്നെ ഇറക്കി വിടുന്ന സമയത്ത് അച്ഛൻ പറഞ്ഞ ഒരു വാക്കുണ്ട്. അതായിരുന്നു പ്രചോദനം’ : ആനി ശിവ ട്വന്റിഫോറിനോട്

പ്രതിസന്ധികൾക്കിടയിലും തന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ച വാക്കുകളെ കുറിച്ച് സബ് ഇൻസ്‌പെക്ടർ ആനി ശിവ ട്വന്റിഫോറിനോട്. തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു പ്രചോദനമെന്ന് ആനി ശിവ പറയുന്നു.
ആനിയോട് അച്ഛൻ പറഞ്ഞതിങ്ങനെ : ‘ അവൾ ജീവിച്ച് കാണിക്കട്ടെ. അവൾക്ക് ആവശ്യമുള്ള വിദ്യാഭ്യാസം ഞാൻ നേടിക്കൊടുത്തിട്ടുണ്ട്. എന്റെ കരുത്തുകൊണ്ട്’. അച്ഛനോട് പറയാൻ വിചാരിച്ചിരുന്ന കാര്യങ്ങൾ ട്വന്റിഫോർ ക്യാമറയിലൂടെ ആനി പറഞ്ഞു.
ആനിയുടെ വാക്കുകൾ : ‘ അച്ഛനെ വിളിക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. എന്റെ നിസഹായാവസ്ഥ അറിയിക്കാൻ ശ്രമിച്ചിട്ടുണ്ട്. അച്ഛൻ ആഗ്രഹിച്ച നിലയിൽ ഞാൻ എത്തിയിട്ടില്ല. ഇനി എത്താൻ സാധിക്കുകയുമില്ല. പക്ഷേ എവിടെയൊക്കെയോ ഞാൻ ജീവിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജീവിച്ച് തെളിയിച്ചു എന്ന് പലപ്പോഴഉം തോന്നിയിട്ടുണ്ട്. തെരുവിൽ കിടന്നിട്ട് ഒന്നില്ലെങ്കിലും ഞാൻ സർക്കാർ ഉദ്യോഗം നേടി’.
അച്ഛന്റെ ആഗ്രഹമായിരുന്നു ആനി ശിവനെ ഐപിഎസ് ആക്കുക എന്നത്. ഇതിന്റെ ആദ്യ പടിയെന്നോണമാണ് ആനി സബ് ഇൻസ്‌പെക്ടർ കുപ്പായമണിഞ്ഞത്.
Story Highlights: annie shiva about father 24 interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here