‘മോഹൻലാലിന്റെ അടുത്ത് നിന്ന് ഇങ്ങനൊരു പ്രതികരണം വന്നപ്പോൾ ഞെട്ടി’: ആനി ശിവ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഫേസ്ബുക്കിൽ അഭിനന്ദിച്ച് പോസ്റ്റിട്ടത് സർപ്രൈസായെന്ന് സോഷ്യൽമീഡിയയിൽ വൈറലായ എസ്.ഐ ആനി ശിവ. തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മോഹൻലാൽ. അദ്ദേഹത്തിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ല. വളരെ സന്തോഷമുണ്ടെന്നും ആനി ശിവ പറഞ്ഞു. ട്വന്റിഫോറിന്റെ ‘ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആനി ശിവ.
ഏറെ പ്രതിസന്ധികളെ മറികടന്ന് ജീവിതം എത്തിപ്പിടിച്ച ആളാണ് ആനി ശിവ. 2007ൽ പ്രണവിവാഹത്തെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്ന ആനി, ഭർത്താവ് ഉപേക്ഷിച്ച ശേഷം ഒൻപത് മാസം പ്രായമായ കുഞ്ഞുമായി വീട്ടിൽ തിരികെയെത്തിയിരുന്നു. എന്നാൽ അച്ഛൻ സ്വീകരിക്കാൻ തയാറായില്ല. അമ്മൂമ്മയാണ് അഭയം നൽകിയത്. 2009 ലാണ് വിവാഹ ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്തു. അതിനിടെയാണ് എസ്.ഐ പരീക്ഷയ്ക്ക് പരിശീലിക്കുന്നത്. ദിവസം 20 മണിക്കൂർ വരെ പഠിക്കുമായിരുന്നുവെന്നും കൃത്യമായി പരിശീലിച്ചിരുന്നുവെന്നും ആനി ഒരു അഭിമുഖത്തിൽ പറഞ്ഞു. വർക്കലയിൽ എസ്.ഐ ആയി ജോലിയിൽ പ്രവേശിച്ച ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായതോടെ ആനിയെ ജനം ഏറ്റെടുക്കുകയായിരുന്നു.
Story Highlights: Annie shiva, mohanlal, FB post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here