അർജുൻ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിൽ. അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾക്ക് സ്വർണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. കേസിൽ പിടിയിലായ ഷെഫീഖിന്റെ ഫോണിൽ നിന്ന് ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്നും കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ന് രാവിലെ രണ്ട് അഭിഭാഷകർക്കൊപ്പമാണ് അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായത്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അർജുന് നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീന് ഓഫിസിൽ അർജുൻ എത്തിയത്. നേരത്തേ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ കസ്റ്റംസിന് മുന്നിൽ ഹാജരാകുമെന്ന് അർജുൻ അറിയിച്ചിരുന്നു.
Story Highlights: Arjun ayanki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here