വെബ്‌സൈറ്റിൽ ഇന്ത്യയുടെ വികലമായ ഭൂപടം; ട്വിറ്റർ വീണ്ടും വിവാദത്തിൽ

ട്വിറ്റർ വീണ്ടും വിവാദത്തിൽ. വെബ്‌സൈറ്റിൽ ഇന്ത്യയുടെ വികലമായ ഭൂപടം നൽകിയതോടെയാണ് ട്വിറ്റർ വിവാദത്തിലായത്. ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയാണ് ഭൂപടം നൽകിയത്. സംഭവത്തിൽ ട്വിറ്ററിനെതിരെ കേന്ദ്രസർക്കാരിൽ നിന്ന് കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് സൂചന
ട്വിറ്ററിന്റെ വെബ്‌സൈറ്റിൽ കരിയർ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് ദൃശ്യമാകുന്നത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിൽ ജമ്മുകശ്മീർ, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിക്കുന്നത്.
നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റർ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചത്. സംഭവത്തിൽ ട്വിറ്റർ മാപ്പ് പറയുകയും ചെയ്തിരുന്നു.
Story Highlights: Twitter, Map
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here