എ കെ ജി സെന്‍ററിൽ ക്വട്ടേഷൻ സംഘങ്ങൾ ഒളിച്ചിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഡി ജി പി ലോക്‌നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണമാണ് ഡി ജി പി നടത്തിയത്. സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുന്നുണ്ടെന്ന് ബി ജെ പി പലതവണ പറഞ്ഞിട്ടുള്ളതാണ്. ഐസിസ് നേതൃത്വത്തില്‍ ലവ് ജിഹാദ് സംഘങ്ങള്‍ ഉണ്ടെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ തള്ളിക്കളഞ്ഞു എന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ക്വട്ടേഷൻ സംഘങ്ങളെ ഒളിപ്പിക്കാന്‍ സി പി എം ശ്രമം നടത്തുകയാണ്. എ കെ ജി സെന്‍ററിനകത്താണ് ക്വട്ടേഷന്‍ സംഘങ്ങള്‍. ആകാശ് തില്ലങ്കേരി 2017 വരെ എ കെ ജി സെന്‍ററിലെ ജീവനക്കാരനായിരുന്നു. പാര്‍ട്ടി നേതൃത്വമാണ് ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബി ജെ പിയുടെ തീരുമാനമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കള്ളപ്പണ കേസുമായി ബി ജെ പിയെ ഒരു തരത്തിലും ബന്ധിപ്പിക്കാന്‍ ആവില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ആവർത്തിച്ചു. കള്ളകേസ് എടുക്കുമായിരിക്കും. ജയിലില്‍ അടയ്ക്കുകയോ തൂക്കികൊല്ലുകയോ ചെയ്യട്ടെ. താനിവിടെ തന്നെ ഉണ്ട്. കുഴല്‍പ്പണകേസ് എന്നൊരു കേസില്ലയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here