Advertisement

പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ; നിയമത്തിനെതിരെ മടൽ സമരവുമായി ലക്ഷദ്വീപ്

June 28, 2021
Google News 1 minute Read
lakshadweep natives start new strike

ലക്ഷദ്വീപ് ജനത രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു. തെങ്ങിൽ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ ചുമത്തുന്നതിനെതിരായാണ് സമര.

ഒരു മണിക്കൂർ നാളുന്ന മടൽ സമരവുമായി പുതിയ നിയമത്തെ ചെറുക്കുകയാണ് ദ്വീപ് ജനത. സമരം നടക്കുന്നത് വീട്ടുപടിക്കലാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സമരത്തിൽ പങ്കാളികളാകുന്നത്.

‘ലക്ഷദ്വീപ് ഖരമാലിന്യസംസ്‌കരണ നിയമം 2018’ന്റെ ചുവടുപിടിച്ചാണ് ഭരണനേതൃത്വം ഉത്തരവിറക്കിയത്. മാലിന്യ സംസ്‌കരണത്തിനായി ശാസ്ത്രീയസംവിധാനമൊന്നും ഒരുക്കാതെയാണ് ഉത്തരവ്. ഓലമടലുകൾ കത്തിക്കരുതെന്നും ഉത്തരവിൽ നിർദേശിക്കുന്നു. മടൽ കത്തിച്ചാൽ പരിസരം മലിനമാക്കിയതിന് നടപടി എടുക്കും. മടൽ ഉൾപ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാതെ ഭൂ ഉടമതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാൽ 200 രൂപയാണ് പി ചുമത്തുക. ഈ നിയമത്തിനെതിരെയാണ് സമരം.

Story Highlights: lakshadweep natives start new strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here