Advertisement

സ്വർണക്കവർച്ചാ കേസ് പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ

June 28, 2021
Google News 1 minute Read

സ്വർണക്കവർച്ചാ കേസ് പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ. ഗൾഫിലേയ്ക്ക് വീസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കേസിൽ അറസ്റ്റിലായ ഷിഹാബും സംഘവും ലക്ഷങ്ങൾ തട്ടിയെടുത്തതായി ആലപ്പുഴ സ്വദേശി ശക്തിവേൽ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നതായും ട്വന്റിഫോറിനോട് വ്യക്തമാക്കി.

2019 ൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശക്തിവേൽ ഷിഹാബിനെതിരെ പരാതി നൽകിയത്. ഇതോടെ പാസ്‌പോർട്ട് അടക്കം എല്ലാ രേഖകളും തടഞ്ഞുവച്ചിരിക്കുകയാണെന്ന് ശക്തിവേൽ പറഞ്ഞു. കടം കയറി നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നതോടെ ചെന്നെയിലെത്തിയെന്നും ശക്തിവേൽ പ്രതികരിച്ചു. കേസിൽ ഷിഹാബിനായി ഇടപെട്ടത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെന്നും വെളിപ്പെടുത്തലുണ്ട്.

Story Highlights: Gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here