25
Jul 2021
Sunday

ഉത്തർപ്രദേശിൽ വയോധികന് നേരെയുണ്ടായ അക്രമം; സുപ്രംകോടതിയിൽ തടസ ഹർജി നൽകി ട്വിറ്റർ എം.ഡി

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വയോധികന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരി സുപ്രിംകോടതിയിൽ തടസഹർജി സമർപ്പിച്ചു. മതസ്പർധ വളർത്തുന്ന വീഡിയോ ദൃശ്യങ്ങൾ നീക്കം തയാറാകാത്തതിന് ട്വിറ്ററിനെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.

കർണാടക ഹൈക്കോടതി ട്വിറ്റർ എം.ഡിയുടെ അറസ്റ്റ് തടഞ്ഞെങ്കിലും നടപടിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് സുപ്രിംകോടതിയെ സമീപിക്കുമെന്ന ധാരണയിലാണ് തടസഹർജി സമർപ്പിച്ചത്. മനീഷ് മഹേശ്വരി ഓൺലൈൻ മുഖേന ചോദ്യം ചെയ്യലിന് ഹാജരായാൽ മതിയെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു.

Story Highlights: Twitter

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top